10E വേണ്ടാത്തവര്‍ക്ക് -Download statement only from here
ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും 2019-20 വര്‍ഷത്തേക്കുള്ള വരുമാന നികുതി കണക്കാക്കിയ സ്റ്റേറ്റ്മെന്റ് DDOക്ക് സമര്‍പ്പിക്കേണ്ടത് 2020 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനു മുമ്പാണ്. ഈ വര്‍ഷത്തെ പ്രതീക്ഷിത വരുമാന നികുതി ആസൂത്രണം ചെയ്ത് അടച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഈ സ്റ്റേറ്റ്മെന്റ് അനായാസം തയ്യാറാക്കാനും സാധിക്കുന്നു.ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2019 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കില്‍ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
പുതുമകള്‍ :
(1) എല്ലാ വിഭാഗക്കാര്‍ക്കുമുള്ള സ്റ്റാന്ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാക്കിവര്‍ദ്ധിപ്പിച്ചിട്ടുണ്ട് .
(2) നികുതിവിധേയ വരുമാനം 5 ലക്ഷം വരെയുള്ളവര്‍ക്ക് നികുതി പൂര്‍ണ്ണമായും റിബേറ്റ് കിട്ടും .
(3) നികുതി നിരക്കില്‍ മാറ്റങ്ങളില്ല.
IT20_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2020) last updation18-2-20_10e
പൂരിപ്പിച്ച ഒരു മാതൃകാസ്റ്റേറ്റ്മെന്റ് ഇവിടെ കിട്ടും
https://drive.google.com/open?id=1PKq8A-DHBE3sHqaP2xcqHLJwLCvkPCyh
SAMPLE FORM PREPARED for your guidance can be downloaded here
പൂരിപ്പിച്ച ഒരു മാതൃകാസ്റ്റേറ്റ്മെന്റ് ഇവിടെ കിട്ടും