Usage

online


0

Friday, October 27, 2017

IT18 calcnprint4all


Income tax statement printer 2017-18

New IT18-10E calcnprint  (ഇതില്‍10E -PR arrear only)
Help guide for 10E സഹായം
-->plz try and watsapp feedback 9400530472 ( 10E form ഉള്‍പ്പെടെ 3 പേജ്)-only4PR arrear now -others later

IT19_Anti_calcnprint (beta) now available seperate post  
> Tryit

you be your own tax consultant 
ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം പൂരിപ്പിക്കുക.
2017-18 സാമ്പത്തിക വര്‍ഷത്തെ (2018-19 അസസ്സ്മെന്റ് വര്‍ഷത്തെ) ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് സഹായി IT18_calcnprint4all . സാധാരണ ജീവനക്കാര്‍ക്ക് ,പേന കൊണ്ട് കടലാസില്‍ കുറിക്കുന്നതുപോലെ മൗസുകൊണ്ട് കമ്പ്യൂട്ടറില്‍ സ്വയം ചെയ്യാവുന്ന ഇന്‍പുട്ട് സ്പ്രെഡ്ഷീറ്റ്  (ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് /എം.എസ്.എക്സല്‍) രീതിയിലുള്ളതാണ് ഇത്. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലാത്തതിനാല്‍ ലളിതമാണ്. ഉബുണ്ടുവില്‍ തയ്യാറാക്കിയതാണെങ്കിലും,വിന്റോസിലും പ്രവര്‍ത്തിക്കും. സാധാരണ ശമ്പളക്കാര്‍ക്കും,
60 വയസ്സ് - 80 വയസ്സ്സ്ലാബുകളില്‍ പെട്ട പെന്‍ഷന്‍കാര്‍ക്കും ഒരേ ഫോം ഉപയോഗിക്കാം.
പെന്‍ഷന്‍കാര്‍ If Pensioner എന്ന കോളത്തില്‍ " YES " എന്ന് സെലക്ട് ചെയ്ത് കൊടുത്താല്‍ മാസക്രമം 3/2017 to 2/2018 എന്നത് 4/2017 to 3/2018 എന്ന് സ്വയം മാറിക്കൊള്ളും.

IT18_10E calcnprint - എന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം പൂരിപ്പിക്കുക.

# വിന്റോസിലോ ലിനക്സിലോ ഉപയോഗിക്കാം.
     [Kerala school ITLinux / Ubuntu / Open source preferred]
# ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
# ശംബളം/പെന്‍ഷന്‍ /മറ്റു വരുമാനക്കാര്‍ - ക്ക് ഉപയോഗിക്കാം.
# 60വയസ്സിനു താഴെ, 60-79വയസ്സ്, 80വയസ്സിനു മുകളില്‍, ഈ 3 സ്ലാബിനും അനുയോജ്യം
    [60 വയസ്സിനു മുകളിലുള്ളവര്‍ നിര്‍ബന്ധമായും AGE കോളം പൂരിപ്പിക്കുക]

ആദ്യം മുകളില്‍ Particulars of salay Drawn-ല്‍ Earnings & deductions പൂരിപ്പിക്കുക.
ലോക്കു ചെയ്ത  നീല നിറത്തിലുള്ള സെല്ലുകളില്‍ വിവരങ്ങള്‍ താനേ വരും.
കറുത്ത നിറമുള്ളവ ഉചിതമായി പൂരിപ്പിക്കുക. ശമ്പള / DA കുടിശ്ശിക ക്യാഷ് വാങ്ങിയതും , പി.എഫി ല്‍ ലയിപ്പിച്ചതും ഉചിതമായ കളങ്ങളില്‍ പൂരിപ്പിക്കുക. ലീവ് സറണ്ടര്‍ , ഉത്സവബത്ത/ ബോണസ്സ് തുടങ്ങിയ എല്ലാ വരുമാനങ്ങളും നിര്‍ദ്ദിഷ്ട കളങ്ങളില്‍ പൂരിപ്പിക്കുക. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ടാക്സ് കിഴിവുകളും യഥാസ്ഥാനങ്ങളില്‍ പൂരിപ്പിക്കുക. മാര്‍ച്ച് മുതല്‍ ഫെബ്രുവരി വരെ യുള്ള പ്രതിമാസശമ്പളവരുമാന (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ യുള്ള പ്രതിമാസപെന്‍ഷന്‍ വരുമാനം)വിവരങ്ങളാണ് ഇതില്‍ കൊടുക്കേണ്ടത്. ജനുവരി മാസം വരെ പ്രതിമാസം അടച്ച ടാക്സ് വിവരങ്ങള്‍ നിര്‍ദ്ദിഷ്ട കളങ്ങളില്‍ പൂരിപ്പിച്ചാല്‍ ഫെബ്രുവരി ശമ്പളത്തില്‍ പിടിക്കാനുള്ള ബാക്കി ടാക്സ് സംഖ്യ കണക്കാക്കി അവസാന കോളത്തില്‍ കാണാം.
ശമ്പളേതര വരുമാനവും ശമ്പളേതര വരുമാനത്തില്‍ ഏതെങ്കിലും TDS അടച്ചിട്ടോ പിടിച്ചിട്ടോ ഉണ്ടെങ്കില്‍ അതും ഉചിതമായ കളങ്ങളില്‍ പൂരിപ്പിക്കുക.
പെന്‍ഷന്‍കാര്‍ ആകെ പെന്‍ഷന്‍ PTSB യിലെ എന്ട്രി പ്രകാരം Pay കോളത്തില്‍ ചേര്‍ത്താല്‍ മതി. Pay, DA വേര്‍ തിരിക്കേണ്ടതില്ല.
ടാക്സ്, സെസ്സ്, റിബേറ്റ് ഇവ താനേ വരും.
മുന്‍കാലശമ്പളം അരിയറായി കിട്ടിയതുകോണ്ടുണ്ടായ അധിക നികുതിയില്‍ 89(1)പ്രകാരം റിബേറ്റിനര്‍ഹതയുണ്ടെങ്കില്‍ അത് വേറെ കണക്കാക്കി ചേര്‍ക്കണം.ഫോം10Eവെക്കണം.

പേര്, പാന്‍ നംബര്‍ തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ച് സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്ത് കൊടുക്കാം.
പരിശോധിച്ചശേഷം  File → Page preview നോക്കുക.
ഇനി ഒരു A4 പേപ്പറിന്റെ ഇരു വശവുമായി 2പേജ് പ്രിന്റു ചെയ്യാം. പി.ഡി.എഫ് ആക്കി സൂക്ഷിക്കയുമാവാം
ഒരു കോപ്പി സ്വന്തമായി (DDO ഒപ്പിട്ടത് )സൂക്ഷിച്ചാല്‍ ജൂലായ് മാസം ഇ - ഫയല്‍ ചെയ്യാനും ടാക്സ് പ്രൂഫിനും അതുപയോഗിക്കാം.
     (ഫോം 16 ഇപ്പോള്‍ അത്യാവശ്യമല്ല. ഇന്‌കം ടാക്സ് സൈറ്റില്‍ മെയ് മാസത്തിനുശേഷം കിട്ടും)
2017 മുതല്‍ ആദായ നികുതി സ്റ്റേറ്റ്മെന്റുകളുടെ കൂടെ ഫോം12 ബി.ബി കൂടി സമർപ്പിക്കണം.ഡിഡക്ഷന്‍ ക്ലെയിം ചെയ്യുന്നവർ അതിനായി സമർപ്പിക്കുന്ന പ്രൂഫുകൾ ഇതിൽ സൂചിപ്പിക്കണം.
മെഡിക്കൽ ഇൻഷൂറൻസ്, ചികിത്സ ചെലവ്, മ്യൂച്വൽ ഫണ്ട്, ലോൺ ഇന്ററസ്റ്റ്, കുട്ടികളുടെ ഫീസ്, അഡീഷണൽപോളിസികൾ, ch VI A, 80C..... തുടങ്ങിയവയുടെ വിവരങ്ങൾ ഇതിൽ കാണിക്കണം..
FAQ ANSWERS:
1- GPAIS  is not mentioned for claiming income tax deduction being accident insurance.
2-Rounding : As per Income tax section Sec 288A ,Taxable income is to be rounded to nearest 10 and Sec 288B tax payable to nearest     
  rupee.Where as in the circular rounding is not insisting.Anyhow rounding or non rounding versions are provided
3-Manual tax calculation - IT is calculated on the taxable income ie.,row13 in the form after all deductions. First 2.5 Lakh tax=0,next
  2.5Lakh ie., upto 5 Lakh 5%,above 5Lakh upto 10Lakh 20%,Then above that 10Lakh 30%.
Some Examples :-
1)Taxable income 300000 -
    First 250000 tax =NIL
    tax 5% for (300000- 250000) ie., 50000X5%=2500 - 2500 rebate =NIL Tax    
    rebate 87A as Taxable income below 350000

   Tax = NIL
 2)Taxable income 400000 -
    First 250000 tax =NIL,
    tax 5% for (400000- 250000) ie., 150000X5%=7500 no rebate87A
   Tax =7500
3)Taxable income 600000 -
    First 250000 tax =NIL,
    tax 5% for (500000- 250000) ie., 250000X5%=12500
    +tax 20% for (600000 - 500000) ie.,100000X20% =20000
    Tax = 12500+20000 =32500
4)Taxable income 1100000 -
    First 250000 tax =NIL,
    tax 5% for (500000- 250000) ie., 250000X5%=12500
    +tax 20% for (1000000 - 500000) ie.,500000X20% =100000
    +tax 30% for (1100000 - 1000000) ie.,100000X30% =30000
    Tax = 12500+100000+30000 =142500 

4-പേ റിവിഷന്‍ അരിയറിനുള്ള റിബേറ്റ് (സെ.89)
കഴിഞ്ഞ വർഷം 10%, 20%, സ്ലാബിൽ ടാക്സ് കൊടുക്കുകയും, ഈ വർഷം കിട്ടിയ അരിയറിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിലേക്കുള്ള വിഹിതം കുറച്ചാൽ ഇക്കൊല്ലം ടാക്സബിൾ ഇൻകം 5 ലക്ഷത്തിലൊതുങ്ങി 5% സ്ലാബിൽ ഉൾപ്പെടുകയും ചെയ്യുമെങ്കിൽ, അങ്ങിനെയുള്ളവര്‍ക്ക് സെ. 89(അരിയറിനുള്ള) റിബേറ്റ് കിട്ടും. കഴിഞ്ഞ 2 വർഷങ്ങളിലെ സ്റ്റേറ്റ്മെന്റില്‍നിന്ന്
ടാക്സബിൾ ഇൻകം എടുത്ത് 10 E പൂരിപ്പിക്കണം.അരിയര്‍ മുന്‍ വര്‍ഷങ്ങളിലേക്കുള്ളത് പ്രത്യേകം കണക്കാക്കി 10 E പൂരിപ്പിക്കണം.  ജൂലായിൽ ഇ-ഫയൽ ചെയ്യുമ്പോഴും 10 E ആദ്യം അപ് ലോഡ് ചെയ്യണം.
വേണ്ട കാര്യങ്ങൾ:
1) 2014-15, 2015-16, 2017-18 വർഷങ്ങളിലെ സ്റ്റേറ്റ്മെന്റുകൾ.
2) പേറിവിഷൻ / DA അരിയർ due_drawn - bal  ഇന്നർ ബില്ലിലെ പ്രതിമാസ സംഖ്യകൾ
3) 10 E ഫോം സെറ്റ്.
--- ഇവയുടെ കോപ്പി കൂടെ വെക്കണം.
NB:അരിയറിന്റെ പലിശ മുൻ വർഷങ്ങളിലേക്ക് ക്രമീകരിക്കരുത്.
ഈ റിലീഫ് ലഭിക്കാൻ സാധ്യതയുള്ളവർ :
1) ഈ വർഷം ടാക്സ് ഉണ്ടാവുകയും, 2014-15, 2015-16 വർഷങ്ങളിൽ ഇല്ലാതിരിക്കുകയും ആയവർ
2) ഈ വർഷം ടാക്സബിൾ ഇൻകം 5 ലക്ഷത്തിൽ കൂടുതലും, മുൻ വർഷങ്ങളിൽ
5 ലക്ഷത്തിൽ കുറവും    ആയിട്ടുള്ളവർ.
 sec.89പ്രകാരം റിലീഫ് കണക്കാക്കി 10 Eതയ്യാറാക്കുന്നതിനുള്ള സഹായി Download sample
sec.89 -10 E arrear relief calculation വേണ്ടി മുന്‍ കൊല്ലങ്ങളിലെ സ്റ്റേറ്റ്മെന്റുകള്‍ പുനര്‍ നിര്‍മിക്കാന്‍ 2014-15, 2015-16 കൊല്ലങ്ങളിലെ IT15, IT16 Calcnprint ലിങ്കുകള്‍ താഴെ
1-IT15 Calcnprint 
2-IT16 Calcnprint
3-IT17 Calcnprint -not needed for PR arrear
4-Download Form 10Eset


Try this > Sec.89 arrear Relief calculator for 10E - online

ടാക്സ് Deduction / Exemption കൂടുതല്‍ അറിയാന്‍ ഇവിടെ വായിക്കുക
Download IT18 calcnprint
Blank Forms - Statement,Form 12BB,Form 16B 
Income tax Circular for FY 2017-18



Wednesday, February 1, 2017

IT18 Anti_calcnprint - 2017 - 18 വരുംവര്‍ഷത്തേക്ക് പ്രതിമാസം പിടിക്കേണ്ട പ്രതീക്ഷിത വരുമാനനികുതി കണക്കാക്കാം-IT18_Anticipatory Income tax calculator


https://drive.google.com/open?id=0BxRmdZofdP0LV1p3YlgwcG5FaEk

ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും അടുത്ത വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാന നികുതി ആസൂത്രണത്തിന്റെ സമയമാണ് ഈ മാർച്ച് മാസം. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരിക്കുമല്ലോ. 2017-18 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അത് പന്ത്രണ്ട് ഗഡുക്കളാക്കി മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണമെന്നുള്ളത് ശമ്പള വിതരണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. പിന്നീട് സപ്തംബർ മാസത്തിൽ ഇത് പുനരവലോകനം ചെയ്ത് മാസ ഗഡു കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.  80C യിലെ പരിധി ഒന്നര ലക്ഷം എത്താത്തവർക്ക് ഈ മാസം മുതൽ തന്നെ പി.എഫ് വിഹിതവും ഈ കണക്കുനോക്കി വർദ്ധിപ്പിച്ച് ടാക്സ് ഇളവു നേടാവുന്നതാണ്.  ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2017 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും.
മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് എല്ലാ കിഴിവുകളും കഴി‍ഞ്ഞുള്ള ടാക്സബിൾ ഇൻകം ആണ് .
നമുക്ക് ഈ വര്‍ഷം ലഭിച്ചേക്കാവുന്ന എല്ലാ വരുമാനങ്ങളും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ രണ്ട് ഗഡുവും അതിന്റെ പലിശയും ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിക്കാനുണ്ട്. ഇതു കൂടി ആസൂത്രണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ ലിങ്കില്‍ നിന്ന് സ്പ്രെഡ്ഷീറ്റ് ഫയല്‍ കമ്പ്യൂട്ടറിൽ ഡൗൺലോഡുചെയ്ത് ഉപയോഗിക്കേണ്ടതാണ്
.
 ഇതനുസരിച്ച് കണക്കാക്കിനോക്കി പി.എഫ്, മറ്റു 80 C ഡിഡക്ഷനുകള്‍ ഇവ നേരത്തേ ആസൂത്രണം ചെയ്താല്‍ നികുതിയില്‍ പരമാവധി നഷ്ടങ്ങള്‍ ഒഴിവാക്കാം.

IT18 Anti_calcnprinter - ഡൗണ്‍ലോഡ്  (2017 - 18 വര്‍ഷത്തേക്ക്)




Form 12BB- Download