Usage

online


0

Friday, December 9, 2016

IT17_calcnprint4all- Income tax statement printer 2016-17

2016-17 സാമ്പത്തിക വര്‍ഷത്തെ (2017-18 അസസ്സ്മെന്റ് വര്‍ഷത്തെ) ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് സഹായി IT17 calcnprint4all  . സാധാരണ അധ്യാപകര്‍ക്ക് ,പേന കൊണ്ട് കടലാസില്‍ കുറിക്കുന്നതുപോലെ മൗസുകൊണ്ട് കമ്പ്യൂട്ടറില്‍ സ്വയം ചെയ്യാവുന്ന ഇന്‍പുട്ട് സ്പ്രെഡ്ഷീറ്റ്  (ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് /എം.എസ്.എക്സല്‍ ) രീതിയിലുള്ളതാണ് ഇത്. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലാത്തതിനാല്‍ ലളിതമാണ്. ഉബുണ്ടുവില്‍ തയ്യാറാക്കിയതാണെങ്കിലും,വിന്റോസിലും പ്രവര്‍ത്തിക്കും. സാധാരണ ശമ്പളക്കാര്‍ക്കും,
60 വയസ്സ് - 80 വയസ്സ്സ്ലാബുകളില്‍ പെട്ട പെന്‍ഷന്‍കാര്‍ക്കും ഒരേ ഫോം ഉപയോഗിക്കാം. 
പെന്‍ഷന്‍കാര്‍ If Pensioner എന്ന കോളത്തില്‍ " YES " എന്ന് സെലക്ട് ചെയ്ത് കൊടുത്താല്‍ മാസക്രമം 3/2016 to 2/2017 എന്നത് 4/2016 to 3/2017 എന്ന് സ്വയം മാറിക്കൊള്ളും.


 IT17_calcnprint4all - എന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം പൂരിപ്പിക്കുക.

ഇൻകം ടാക്സ് -ഫോം12 ബി.ബി* - ഡൗണ്‍ലോഡ് ചെയ്യാം

ഈ വർഷം മുതൽ ആദായ നികുതി സ്റ്റേറ്റ്മെന്റുകളുടെ കൂടെ ഒരു ഫോം12 ബി.ബി കൂടി സമർപ്പിക്കണം. നിക്ഷേപങ്ങൾ ഡിഡക്ഷനായി ക്ലെയിം ചെയ്യുന്നവർ അതിനായി സമർപ്പിക്കുന്ന പ്രൂഫുകൾ ഇതിൽ സൂചിപ്പിക്കണം.


മെഡിക്കൽ ഇൻഷൂറൻസ്, ചികിത്സ ചെലവ്, മ്യൂച്വൽ ഫണ്ട്, ലോൺ ഇന്ററസ്റ്റ്, കുട്ടികളുടെ ഫീസ്, അഡീഷണൽപോളിസികൾ, ch VI A,80C..... തുടങ്ങിയവയുടെ വിവരങ്ങൾ ഇതിൽ കാണിക്കണം..


#വിന്റോസിലോ ലിനക്സിലോ ഉപയോഗിക്കാം.
#ശംബളം - പെന്‍ഷന്‍ വരുമാനക്കാര്‍ക്ക് ഉപയോഗിക്കാം.
#60വയസ്സിനു താഴെ, 60-79വയസ്സ്, 80വയസ്സിനു മുകളില്‍, ഈ 3 സ്ലാബിനും അനുയോജ്യം
[60 വയസ്സിനു മുകളിലുള്ളവര്‍ നിര്‍ബന്ധമായും AGE കോളം പൂരിപ്പിക്കുക]

       ആദ്യം മുകളില്‍ Particulars of salay Drawn-ല്‍ Earnings & deductions പൂരിപ്പിക്കുക.ലോക്കു ചെയ്ത  നീല നിറത്തിലുള്ള സെല്ലുകളില്‍ വിവരങ്ങള്‍ താനേ വരും.
കറുത്ത നിറമുള്ളവ ഉചിതമായി പൂരിപ്പിക്കുക. ശമ്പള / DA കുടിശ്ശിക ക്യാഷ് വാങ്ങിയതും , പി.എഫി ല്‍ ലയിപ്പിച്ചതും ഉചിതമായ കളങ്ങളില്‍ പൂരിപ്പിക്കുക .ടാക്സ്, സെസ്സ്, റിബേറ്റ് ഇവ താനേ വരും.
     പെന്‍ഷന്‍കാര്‍ ആകെ പെന്‍ഷന്‍ Payകോളത്തില്‍ ചേര്‍ത്താല്‍ മതി. Pay, DA വേര്‍ തിരിക്കേണ്ടതില്ല.
പരിശോധിച്ചശേഷം  File → Page preview നോക്കുക.
ഇനി ഒരു A4 പേപ്പറിന്റെ ഇരു വശവുമായി 2പേജ് പ്രിന്റു ചെയ്യാം. 
പേര്,പാന്‍ നംബര്‍ തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ച് സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്ത് കൊടുക്കാം.
ഒരു കോപ്പി സ്വന്തമായി (DDO ഒപ്പിട്ടത് )സൂക്ഷിച്ചാല്‍ ഇ-ഫയല്‍ ചെയ്യാന്‍ അതുപയോഗിക്കാം.
(ഫോം 16 വേറെ ആവശ്യമില്ല.)

This is for calculating simple / normal income tax cases only.
Do not type in blue cells .Can type in unprotected black cells only.
Do not try to delete or insert cells.
Rs.5000 rebate for upto 5 Lakh income is automatic.
Print only using one A4 sheet
After filling, print using  file → print with only One A4 sheet both sides.

Developed for individual use. Others also can use if found suitable.

KEEP A COPY SIGNED BY DDO FOR E-FILING USE IN JULY
[No seperate form 16 Needed for e-filing]

In Open Office /Liber office spreadsheet to save as pdf and print later,
use menu  File → Export as pdf  →Export (give file name-initials)
87A പ്രകാരം 5000രൂപ റിബേറ്റിനര്‍ഹതയുണ്ടെങ്കില്‍ താനേ വരും
ഫോം 10E u/s 89(1)  പ്രകാരം മുന്‍കൊല്ലങ്ങളിലെ കുടിശ്ശിക ഇക്കൊല്ലം കിട്ടിയതു കൊണ്ടുണ്ടായ അധിക നികുതിക്ക് റിബേറ്റിനര്‍ഹതയുണ്ടെങ്കില്‍ അത് വേറെ കണക്കാക്കി  ചേര്‍ക്കുക.ഫോം 10 Eവെക്കണം.
HRA ഇളവിനര്‍ഹതയുണ്ടെങ്കില്‍ മാത്രം സര്‍ട്ടിഫിക്കറ്റില്‍ വാര്‍ഷിക വീട്ടുവാടക ചേര്‍ക്കുക.മുകളില്‍ M35സെല്ലില്‍ HRA ഇളവ് പ്രത്യക്ഷപ്പെടും.
NPS വിഹിതം അടക്കുന്നവരുടെ NPS വിഹിതം 80CCD(1), 80CCD(1B) ഇവയില്‍ നിബന്ധനപ്രകാരം സ്വയം ക്രമീകരിക്കപ്പെടും.
Download IT17_calcnprint4all- Income tax statement printer 2016-17
KRISHNA DAS N P, DAS VAS , CHERUKARA-679340.
RTD HM & MT IT@SCHOOL, PERINTHALMANNA, MALAPPURAM  dasnpk@gmail.com  -  9400530472