Usage

online


0

Wednesday, February 1, 2017

IT18 Anti_calcnprint - 2017 - 18 വരുംവര്‍ഷത്തേക്ക് പ്രതിമാസം പിടിക്കേണ്ട പ്രതീക്ഷിത വരുമാനനികുതി കണക്കാക്കാം-IT18_Anticipatory Income tax calculator


https://drive.google.com/open?id=0BxRmdZofdP0LV1p3YlgwcG5FaEk

ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും അടുത്ത വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാന നികുതി ആസൂത്രണത്തിന്റെ സമയമാണ് ഈ മാർച്ച് മാസം. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരിക്കുമല്ലോ. 2017-18 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അത് പന്ത്രണ്ട് ഗഡുക്കളാക്കി മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണമെന്നുള്ളത് ശമ്പള വിതരണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. പിന്നീട് സപ്തംബർ മാസത്തിൽ ഇത് പുനരവലോകനം ചെയ്ത് മാസ ഗഡു കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.  80C യിലെ പരിധി ഒന്നര ലക്ഷം എത്താത്തവർക്ക് ഈ മാസം മുതൽ തന്നെ പി.എഫ് വിഹിതവും ഈ കണക്കുനോക്കി വർദ്ധിപ്പിച്ച് ടാക്സ് ഇളവു നേടാവുന്നതാണ്.  ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2017 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും.
മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് എല്ലാ കിഴിവുകളും കഴി‍ഞ്ഞുള്ള ടാക്സബിൾ ഇൻകം ആണ് .
നമുക്ക് ഈ വര്‍ഷം ലഭിച്ചേക്കാവുന്ന എല്ലാ വരുമാനങ്ങളും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ രണ്ട് ഗഡുവും അതിന്റെ പലിശയും ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിക്കാനുണ്ട്. ഇതു കൂടി ആസൂത്രണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ ലിങ്കില്‍ നിന്ന് സ്പ്രെഡ്ഷീറ്റ് ഫയല്‍ കമ്പ്യൂട്ടറിൽ ഡൗൺലോഡുചെയ്ത് ഉപയോഗിക്കേണ്ടതാണ്
.
 ഇതനുസരിച്ച് കണക്കാക്കിനോക്കി പി.എഫ്, മറ്റു 80 C ഡിഡക്ഷനുകള്‍ ഇവ നേരത്തേ ആസൂത്രണം ചെയ്താല്‍ നികുതിയില്‍ പരമാവധി നഷ്ടങ്ങള്‍ ഒഴിവാക്കാം.

IT18 Anti_calcnprinter - ഡൗണ്‍ലോഡ്  (2017 - 18 വര്‍ഷത്തേക്ക്)




Form 12BB- Download