Usage

online


0

Wednesday, December 5, 2018

IT19_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്)


ഇന്നലത്തെ(ഫെബ്രു1) പരിമിതമായി ലഭ്യമായ ബജറ്റ് വിവരപ്രകാരം തയ്യാറാക്കിയ പ്രതീകിഷിത വരുമാനനികുതി സ്റ്റേറ്റ്മെന്റ് ഏറ്റവും താഴെ ലിങ്കില്‍ കിട്ടും...വരും വര്‍ഷത്തെ നികുതി അറിയാം....

No more...updations..

IT19 Calcnprint without 10E(print 1 A4sheet)
Includes IT Statement only -- print using single A4 sheet ---- Simplest

IT19 Calcnprint with 10E (print 2 A4sheets)
Includes IT Statement with 10E -- print using 2 A4 sheet-----simple


IT19 Calcnprint Full version (print 4 A4sheets)
Includes IT Statement with 10E, form 16B,Form 12BB fill manually -- print using 4 A4 sheets

IT19 Calcnprint Blank forms (5pages)

Form 10E
Form 16B
Form 12BB 
IT Statement Form,

IT19 Calcnprint Datacapture format 

 
ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും 2018-19 വര്‍ഷത്തേക്കുള്ള വരുമാന നികുതി കണക്കാക്കിയ സ്റ്റേറ്റ്മെന്റ് DDOക്ക് സമര്‍പ്പിക്കേണ്ടത് 2019 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനു മുമ്പാണ്. ഈ വര്‍ഷത്തെ പ്രതീക്ഷിത വരുമാന നികുതി ആസൂത്രണം ചെയ്ത് അടച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഈ  സ്റ്റേറ്റ്മെന്റ് അനായാസം തയ്യാറാക്കാനും സാധിക്കുന്നു.ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2018 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കില്‍ മാറ്റങ്ങളൊന്നും  പ്രഖ്യാപിച്ചിട്ടില്ല. 
പുതുമകള്‍ :
 (1) എല്ലാ വിഭാഗക്കാര്‍ക്കുമായി 40000 രൂപയുടെ സ്റ്റാന്ഡേര്‍ഡ് ഡിഡക്ഷന്‍ .
 (2) 80TTB മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പലിശക്കുള്ള നികുതി കിഴിവ് പരിധി 50000.
 (3) 80D മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് കിഴിവ്പരിധി 50000. 
 (4) സെസ്സ് 4 ശതമാനം.
 (5) 80 DDB മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക രോഗ ചികിത്സ ഇളവ് 1 ലക്ഷം രൂപയാക്കി
2018-19 ലെ കിഴിവുകളെപറ്റി കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ് ഉപകരിക്കും- ക്ലിക്ക് ചെയ്യൂ
 നമുക്ക് ഈ വര്‍ഷം ലഭിച്ച എല്ലാ വരുമാനങ്ങളും ഈ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ ബാക്കി രണ്ട് ഗഡുവും അതിന്റെ പലിശയും ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിച്ചിട്ടുണ്ടല്ലോ. ഇതു മൂലമുണ്ടായ അധിക നികുതി ചിലര്‍ക്ക് പ്രസക്തമായ മുന്‍കൊല്ലങ്ങളിലേക്ക് പുനക്രമീകരിച്ച് നികുതിഇളവ് നേടാവുന്നതാണ്.ഇതിനുള്ള 10Eഫോറം കൂടി  ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഇപ്രകാരം ഫോറം പൂരിപ്പിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം 10Eഫോറം സമര്‍പ്പിച്ച് ഇളവുനേടിയവര്‍ കഴിഞ്ഞവര്‍ഷത്തെ 10Eഫോറത്തില്‍ പൂരിപ്പിച്ച വര്‍ദ്ധിത വരുമാനം പരിഗണിക്കേണ്ടതുണ്ട്.

IT19 Calcnprint without 10E(print 1 A4sheet)
Includes IT Statement only -- print using single A4 sheet ---- Simplest

IT19 Calcnprint with 10E (print 2 A4sheets)
Includes IT Statement with 10E -- print using 2 A4 sheets
 
IT19 Calcnprint Full version (print 4 A4sheets)
Includes IT Statement with 10E, form 16B,Form 12BB fill manually -- print using 4 A4 sheets

Expect updations..

IT20 Anticipatory Calcnprint(this is for next year 2019-20)
ഇന്നലത്തെ(ഫെബ്രു1) പരിമിതമായി ലഭ്യമായ ബജറ്റ് വിവരപ്രകാരം തയ്യാറാക്കിയ 2019-20 വർഷത്തേക്കുള്ള  പ്രതീകിഷിത വരുമാനനികുതി സ്റ്റേറ്റ്മെന്റ്

2 comments:

  1. Statement overlapped with right side instructions. Pls rectify the issue. Thanks in advance sir

    ReplyDelete
    Replies
    1. No such issues felt.May be something system specific ,works better in opensource/Ubuntu platforms

      Delete