Usage

online


0

Sunday, March 4, 2018

IT19 Anti_Calcnprint (ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് )

IT19 Anti_Calcnprint -released


ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും അടുത്ത വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാന നികുതി ആസൂത്രണത്തിന്റെ സമയമാണ് ഈ മാർച്ച് മാസം. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരിക്കുമല്ലോ. 2018-19 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അത് പന്ത്രണ്ട് ഗഡുക്കളാക്കി മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണമെന്നുള്ളത് ശമ്പള വിതരണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. പിന്നീട് സപ്തംബർ മാസത്തിൽ ഇത് പുനരവലോകനം ചെയ്ത് മാസ ഗഡു കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.  80C യിലെ പരിധി ഒന്നര ലക്ഷം എത്താത്തവർക്ക് ഈ മാസം മുതൽ തന്നെ പി.എഫ് വിഹിതവും ഈ കണക്കുനോക്കി വർദ്ധിപ്പിച്ച് ടാക്സ് ഇളവു നേടാവുന്നതാണ്.  ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2018 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കില്‍ മാറ്റങ്ങളൊന്നും  പ്രഖ്യാപിച്ചിട്ടില്ല. 
പുതുമകള്‍ :
 (1) എല്ലാ വിഭാഗക്കാര്‍ക്കുമായി 40000 രൂപയുടെ സ്റ്റാന്ഡേര്‍ഡ് ഡിഡക്ഷന്‍ .
 (2) 80TTB മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പലിശക്കുള്ള നികുതി കിഴിവ് പരിധി 50000.
 (3) 80D മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് കിഴിവ്പരിധി 50000. 
 (4) സെസ്സ് 4 ശതമാനം.
 (5) 80 DDB മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക രോഗ ചികിത്സ ഇളവ് 1 ലക്ഷം രൂപയാക്കി
2018-19 ലെ കിഴിവുകളെപറ്റി കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ് ഉപകരിക്കും- ക്ലിക്ക് ചെയ്യൂ
 നമുക്ക് ഈ വര്‍ഷം ലഭിച്ചേക്കാവുന്ന എല്ലാ വരുമാനങ്ങളും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ ബാക്കി രണ്ട് ഗഡുവും അതിന്റെ പലിശയും ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിക്കാനുണ്ട്. ഇതു കൂടി ആസൂത്രണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ ലിങ്കില്‍ നിന്ന് സ്പ്രെഡ്ഷീറ്റ് ഫയല്‍ കമ്പ്യൂട്ടറിൽ ഡൗൺലോഡുചെയ്ത് ഉപയോഗിക്കേണ്ടതാണ്.
ഇതനുസരിച്ച് കണക്കാക്കിനോക്കി പി.എഫ്, മറ്റു 80 C ഡിഡക്ഷനുകള്‍ ഇവ നേരത്തേ ആസൂത്രണം ചെയ്താല്‍ നികുതിയില്‍ പരമാവധി നഷ്ടങ്ങള്‍ ഒഴിവാക്കാം.
ഇപ്രകാരം 2018 മാര്‍ച്ച് മുതല്‍ 2018 ആഗസ്റ്റ് വരെ പ്രതിമാസം ശമ്പളത്തില്‍ നിന്ന് ഇന്‍കം ടാക്സ് പിടിക്കാം,ശേഷം സെപ്തംബര്‍ മുതല്‍ ശമ്പള നിരക്കിലെ വ്യത്യാസമനുസരിച്ച് ആന്റിസിപ്പേറ്ററികാല്‍കംപ്രിന്റ് ഉപയോഗിച്ച് പ്രതീകിഷിത വരുവാന നികുതിയുടെ പ്രതിമാസ വിഹിതം കൂട്ടുകയോ കുറക്കുകയോ ആവാം. 2019 ഫെബ്രുവരി മാസം ഫൈനല്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കി 2018-19 വര്‍ഷത്തെ ബാക്കി നികുതിയും അടച്ച് ബാധ്യത തീര്‍ക്കാം.
Download IT19 Anti_Calcnprint 
 

2 comments: